Skip to main content

Posts

അന്യഗ്രഹജീവികളെ നിങ്ങള്‍ക്കും കണ്ടെത്താം!

'അവിടെ ആരെങ്കിലുമുണ്ടോ' എന്ന് ഏറെക്കാലമായി മനുഷ്യന്‍ തേടുകയാണ്. ഭൂമിക്ക് വെളിയില്‍ എവിടെയെങ്കിലും ജീവന്റെ സ്പന്ദനം? മനുഷ്യരെപ്പോലെയോ ഒരുപക്ഷേ മനുഷ്യരെക്കാളുമോ വികസിച്ച നാഗരികത? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെയും കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. ഉത്തരം ലഭിച്ചിട്ടില്ല എന്നതുകൊണ്ട് നിരാശപ്പെടുകയല്ല വേണ്ടത് എന്ന് കരുതുന്ന ഗവേഷകരുണ്ട്. തേടുകയാണ് വേണ്ടത്....അനന്തവിഹായസില്‍ നിന്നെത്തുന്ന അന്യനാഗരികതകളുടെ സ്പന്ദനങ്ങള്‍ക്കായി സശ്രദ്ധം കാതോര്‍ക്കുക. പതിറ്റാണ്ടുകളായി ഈ ലക്ഷ്യം മുന്‍നിര്‍ത്തി തുടരുന്ന പദ്ധതിയാണ് 'സെര്‍ച്ച് ഫോര്‍ എക്‌സ്ട്രടെറസ്ട്രിയല്‍ ഇന്റലിജന്‍സ്' അഥാവാ 'സേറ്റി' (SETI). 'അന്യഗ്രഹജീവികളെ' കണ്ടെത്താന്‍ നടക്കുന്ന ഈ സംരംഭത്തില്‍ സാധാരണക്കാര്‍ക്കും പങ്കാളിയാകാന്‍ അവസരം ഉണ്ടായിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. അതിനായി 'സേറ്റി ലൈവ്' (Seti Live) എന്ന പേരില്‍ പുതിയൊരു വെബ്ബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ്.

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്. Read more  

പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ലോകശ്രദ്ധയിലേക്ക്‌

     ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് നടത്തിയ കാലില്ലാത്ത ഉഭയജീവിയുടെ കണ്ടെത്തല്‍, ശാസ്ത്രലോകത്ത് പുതിയൊരു കുടുംബകഥ എഴുതിച്ചേര്‍ത്തിരിക്കുന്നു. മലയാളിയായ ഡോ.എസ്.ഡി.ബിജുവും കൂട്ടരും നടത്തിയ ആ കണ്ടെത്തലോടെ ഭൂമുഖത്ത് കാലില്ലാത്ത ഉഭയജീവി കുടുംബങ്ങളുടെ എണ്ണം പത്ത് തികഞ്ഞു. മാത്രമല്ല, കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആഫ്രിക്കയും ഒരേ വന്‍കരയുടെ ഭാഗമായിരുന്നു എന്നതിനുള്ള തെളിവുകൂടിയാണ് പുതിയ കണ്ടെത്തല്‍. പുതിയ ജീവിയുടെ ജനിതകബന്ധുക്കള്‍ ആഫ്രിക്കയുടെ പശ്ചിമഭാഗത്താണുള്ളത് എന്നകാര്യം, ഒരു കുടുംബകഥ മാത്രമല്ല ഭൗമപുരാണംകൂടി ഈ കണ്ടെത്തലിന് പിന്നിലുണ്ട് എന്നതിന് തെളിവാകുന്നു. ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എണ്‍വിരോണ്‍മെന്റല്‍ ബയോളജിയിലെ പ്രൊഫസറായ ഡോ.ബിജുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന്, ലണ്ടനിലെ 'പ്രൊസീഡിങ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബി' യിലാണ് പുതിയ കുടുംബത്തില്‍പെട്ട ഉഭയജീവിയെ കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഗോത്രവര്‍ഗ ഭാഷയായ 'ഗാരൊ' (Garo) ഭാഷയില്‍ നിന്നുള്ള...

2500 രൂപയുടെ ടാബലറ്റ് കമ്പ്യൂട്ടര്‍ കൊച്ചിയില്‍ നിര്‍മിക്കും

                              ന്യൂഡല്‍ഹി: വിലക്കുറവിന്റെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആകാശ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കാനായി കൊച്ചിയില്‍ ഫാക്ടറി തുടങ്ങുന്നു. വില്‍പന പ്രതീക്ഷിച്ചതിന്റെ പല മടങ്ങ് ഉയര്‍ന്നതോടെയാണ് നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡ്, കൊച്ചി ഉള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങളില്‍ ഫാക്ടറി തുടങ്ങാന്‍ ഒരുങ്ങുന്നത്.  READ MORE  

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ഇനി മൊബൈല്‍ വഴിയും

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണ്‍ വഴിയും റിസര്‍വ് ചെയ്യാം. ഇതിനായുള്ള സംവിധാനം ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) അവതരിപ്പിച്ചു. ഇവരാണ് നിലവില്‍ ഇ-ടിക്കറ്റ് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ശേഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍ സോഫ്റ്റ്‌വേര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മൊബൈല്‍ വഴിയുള്ള ബുക്കിങ് സാധ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ പിഎന്‍ആര്‍, ട്രെയിന്‍ നമ്പര്‍, യാത്രാ ദിവസം, ക്ലാസ് എന്നിവയടങ്ങിയ റിസര്‍വേഷന്‍ സന്ദേശം ലഭിക്കും. ഇ-സന്ദേശം കാണിച്ച് തന്നെ യാത്ര ചെയ്യാം. ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കേണ്ടതില്ല. ഇ-ടിക്കറ്റിന് സമാനമാണ് സര്‍വീസ് ചാര്‍ജ്. സ്ലീപ്പര്‍ ക്ലാസ്സിന് 10 രൂപയും ഉയര്‍ന്ന ക്ലാസ്സുകള്‍ക്ക് 20 രൂപയും.

വേഗത്തിൽ വായിക്കുക:ഈ ലേഖനം നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാവും

ഭയപ്പെ ടേണ്ട. ഇതു  യാഥാർത്ഥ്യമല്ല.പക്ഷെ സമീപ ഭാവിയിൽ ഇത്തരത്തിൽ ആയിരിക്കാം നിങ്ങളുടെ ഇന്റർനെറ്റ്‌ അനുഭവങ്ങൾ.ഇന്റർനെറ്റ്‌ പ്രൈവസിയിലെ  അടുത്ത ചുവടുവെപ്പാണു സ്‌ഥിരമായി  അപ്രത്യക്ഷമാവുന്ന ഇന്റർനെറ്റ്‌ സംഭാഷണങ്ങളും ഡാറ്റയും.   ഇമെയിലുകൾ,ഫേസ്‌ബുക്ക്‌ മെസേജുകൾ,ഗൂഗിൾ ഡോകുമെന്റുകൾ, ബ്ലോഗ് പോസ്റ്റുകൾ ഇവയെല്ലാം നിമിഷങ്ങൾക്കുള്ളിൽ  അപ്രത്യക്‌ഷമാക്കുന്ന  ഒരു  സോഫ്‌റ്റ്‌വെയർ അമേരിക്കയിലെ വാഷിങ്‌ടൺ  യൂണിവേർസിറ്റിയാണു പുറത്തിറക്കിയിരിക്കുന്നത്‌.'വാനിഷ്‌' എന്നാണ്‌ പേരിനെ അന്വർത്ഥമാക്കുന്ന ഈ സോഫ്‌റ്റ്‌വെയറിന്റെ പേര്‌. ഇന്റർനെറ്റിലൂടെ ഇന്നു ക്രിയേറ്റ്‌ ചെയ്യപ്പെടുന്നതും,ഷെയർ ചെയ്യപ്പെടുന്നതും,ഓൺലൈനിൽ സൂക്ഷിക്കുന്നതുമായ  ഡാറ്റയുടെ അളവ് അവിശ്വസനീയമാണ്‌.യൂസർ ഡിലീറ്റ്‌ ചെയ്തതിനു  ശേഷവും ഈ ഡോക്യുമെന്റുകൾ സെർവറുകളുടെ  ഹാർഡ് ഡിസ്കുകളിൽ  വർഷങ്ങളോളം ശേഷിക്കും. വാനിഷിന്റെ  സഹായത്തോടെ ഈ ഡാറ്റ ഒരു  സമയ പരിധിക്കു ശേഷം വായിക്കാനാവാത്ത  രീതിയിലേക്ക്‌ ഫോർമാറ്റ് ചെയ്യപ്പെടുന്നു.ഈ  സമയപരിധി യൂസറിനു നിശ്ചയിച്ച് നൽകാവുന്നതാണ...