Skip to main content

അന്യഗ്രഹജീവികളെ നിങ്ങള്‍ക്കും കണ്ടെത്താം!


'അവിടെ ആരെങ്കിലുമുണ്ടോ' എന്ന് ഏറെക്കാലമായി മനുഷ്യന്‍ തേടുകയാണ്. ഭൂമിക്ക് വെളിയില്‍ എവിടെയെങ്കിലും ജീവന്റെ സ്പന്ദനം? മനുഷ്യരെപ്പോലെയോ ഒരുപക്ഷേ മനുഷ്യരെക്കാളുമോ വികസിച്ച നാഗരികത? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെയും കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല.

ഉത്തരം ലഭിച്ചിട്ടില്ല എന്നതുകൊണ്ട് നിരാശപ്പെടുകയല്ല വേണ്ടത് എന്ന് കരുതുന്ന ഗവേഷകരുണ്ട്. തേടുകയാണ് വേണ്ടത്....അനന്തവിഹായസില്‍ നിന്നെത്തുന്ന അന്യനാഗരികതകളുടെ സ്പന്ദനങ്ങള്‍ക്കായി സശ്രദ്ധം കാതോര്‍ക്കുക. പതിറ്റാണ്ടുകളായി ഈ ലക്ഷ്യം മുന്‍നിര്‍ത്തി തുടരുന്ന പദ്ധതിയാണ് 'സെര്‍ച്ച് ഫോര്‍ എക്‌സ്ട്രടെറസ്ട്രിയല്‍ ഇന്റലിജന്‍സ്' അഥാവാ 'സേറ്റി' (SETI).

'അന്യഗ്രഹജീവികളെ' കണ്ടെത്താന്‍ നടക്കുന്ന ഈ സംരംഭത്തില്‍ സാധാരണക്കാര്‍ക്കും പങ്കാളിയാകാന്‍ അവസരം ഉണ്ടായിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. അതിനായി 'സേറ്റി ലൈവ്' (Seti Live) എന്ന പേരില്‍ പുതിയൊരു വെബ്ബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ്.

Comments

Popular posts from this blog

ദൈവകണം കണ്ടെത്തിയ യന്ത്രം

ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്. Read more  

Online Class

              കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ.                                         സാമുഹ്യശാസ്ത്രം    Class VIII                            Vedio Class                                                    English  Notes    Chapter 1                     Notes Chapter 1  (മലയാളം)                         English   Not es   Chapter 2                      Notes Chapter 2  (മലയാളം)     ...