Skip to main content

Posts

Showing posts from July, 2012

പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതി

                 ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായി. പകുതി സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ യു.പി.എ സ്ഥാനാര്‍ത്ഥിയായ പ്രണബിന് ലഭിച്ച വോട്ടുകളുടെ മൂല്യം 5,58,194 കവിഞ്ഞു. ഈമാസം 25ന് അദ്ദേഹം രാഷ്ട്രപതിയായി ചുമതലയേല്‍ക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും  മുന്‍ ലോക് സഭാ സ്പീക്കറുമായ പി.എ സങ്മയ്ക്ക് ബിജെപി ഭരിക്കുന്ന ഛത്തിസ് ഗഢ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കിലും കര്‍ണാടകയില്‍ പ്രണബിനാണ് വോട്ടുകള്‍ കൂടുതല്‍. രാഷ്ട്രപതിയാകാന്‍ലഭിക്കേണ്ട വോട്ടുകളുടെ കുറഞ്ഞമൂല്യം 5,25,140 ആണ്. പകുതി സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രണബ് ഈ മാര്‍ക്ക് കടന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതികൂടിയാണ് പ്രണബ് മുഖര്‍ജി.

ടെക്‌ലിമ്പിക്‌സ്‌

ഒളിമ്പിക് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലാന്നായി മാറാനൊരുങ്ങുകയാണ് ലണ്ടന്‍ ഗെയിംസ്. ചരിത്രത്തിലെ ആദ്യ സോഷ്യല്‍ മീഡിയാ ഒളിമ്പിക്‌സാകും ഇതെന്ന് ഇതിനകം തന്നെ ഉറപ്പിച്ചുകഴിഞ്ഞു. ട്വിറ്ററും ഫെയ്‌സ്ബുക്കും ഗൂഗിള്‍ പ്ലസ്സുമൊക്കെ വന്നതോടെ, ഒളിമ്പിക്‌സിലെ ഓരോ ചെറു ചലനങ്ങളും അപ്പപ്പോള്‍ത്തന്നെ ലോകമറിയുന്ന ഗെയിംസായി ഇതുമാറുകയാണ്. ഒളിമ്പിക് ഗെയിംസ് നടക്കുമ്പോള്‍ എണ്ണൂറുകോടി ഉപകരണങ്ങള്‍ ലോകമെമ്പാടുമായി ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമുഖത്തെ ആകെ മനുഷ്യരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളും ലോകം കീഴടക്കിയതോടെ ഓരോ വിരല്‍ത്തുമ്പിലും ഇന്റര്‍നെറ്റെത്തുന്ന കാലത്താണ് ലണ്ടന്‍ ഗെയിംസ് നടക്കുന്നത്. Read more  

ദൈവകണം കണ്ടെത്തിയ യന്ത്രം

ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക