ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണ്‍ വഴിയും റിസര്‍വ് ചെയ്യാം. ഇതിനായുള്ള സംവിധാനം ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) അവതരിപ്പിച്ചു. ഇവരാണ് നിലവില്‍ ഇ-ടിക്കറ്റ് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത ശേഷം മൊബൈല്‍ ഹാന്‍ഡ്സെറ്റില്‍ സോഫ്റ്റ്വേര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മൊബൈല്‍ വഴിയുള്ള ബുക്കിങ് സാധ്യമാകും.
ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ പിഎന്‍ആര്‍, ട്രെയിന്‍ നമ്പര്‍, യാത്രാ ദിവസം, ക്ലാസ് എന്നിവയടങ്ങിയ റിസര്‍വേഷന്‍ സന്ദേശം ലഭിക്കും. ഇ-സന്ദേശം കാണിച്ച് തന്നെ യാത്ര ചെയ്യാം. ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കേണ്ടതില്ല.
ഇ-ടിക്കറ്റിന് സമാനമാണ് സര്‍വീസ് ചാര്‍ജ്. സ്ലീപ്പര്‍ ക്ലാസ്സിന് 10 രൂപയും ഉയര്‍ന്ന ക്ലാസ്സുകള്‍ക്ക് 20 രൂപയും.

Comments
Post a Comment