Skip to main content

Posts

Showing posts from January, 2012

2500 രൂപയുടെ ടാബലറ്റ് കമ്പ്യൂട്ടര്‍ കൊച്ചിയില്‍ നിര്‍മിക്കും

                              ന്യൂഡല്‍ഹി: വിലക്കുറവിന്റെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആകാശ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കാനായി കൊച്ചിയില്‍ ഫാക്ടറി തുടങ്ങുന്നു. വില്‍പന പ്രതീക്ഷിച്ചതിന്റെ പല മടങ്ങ് ഉയര്‍ന്നതോടെയാണ് നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡ്, കൊച്ചി ഉള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങളില്‍ ഫാക്ടറി തുടങ്ങാന്‍ ഒരുങ്ങുന്നത്.  READ MORE  

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ഇനി മൊബൈല്‍ വഴിയും

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണ്‍ വഴിയും റിസര്‍വ് ചെയ്യാം. ഇതിനായുള്ള സംവിധാനം ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) അവതരിപ്പിച്ചു. ഇവരാണ് നിലവില്‍ ഇ-ടിക്കറ്റ് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ശേഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍ സോഫ്റ്റ്‌വേര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മൊബൈല്‍ വഴിയുള്ള ബുക്കിങ് സാധ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ പിഎന്‍ആര്‍, ട്രെയിന്‍ നമ്പര്‍, യാത്രാ ദിവസം, ക്ലാസ് എന്നിവയടങ്ങിയ റിസര്‍വേഷന്‍ സന്ദേശം ലഭിക്കും. ഇ-സന്ദേശം കാണിച്ച് തന്നെ യാത്ര ചെയ്യാം. ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കേണ്ടതില്ല. ഇ-ടിക്കറ്റിന് സമാനമാണ് സര്‍വീസ് ചാര്‍ജ്. സ്ലീപ്പര്‍ ക്ലാസ്സിന് 10 രൂപയും ഉയര്‍ന്ന ക്ലാസ്സുകള്‍ക്ക് 20 രൂപയും.

വേഗത്തിൽ വായിക്കുക:ഈ ലേഖനം നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാവും

ഭയപ്പെ ടേണ്ട. ഇതു  യാഥാർത്ഥ്യമല്ല.പക്ഷെ സമീപ ഭാവിയിൽ ഇത്തരത്തിൽ ആയിരിക്കാം നിങ്ങളുടെ ഇന്റർനെറ്റ്‌ അനുഭവങ്ങൾ.ഇന്റർനെറ്റ്‌ പ്രൈവസിയിലെ  അടുത്ത ചുവടുവെപ്പാണു സ്‌ഥിരമായി  അപ്രത്യക്ഷമാവുന്ന ഇന്റർനെറ്റ്‌ സംഭാഷണങ്ങളും ഡാറ്റയും.   ഇമെയിലുകൾ,ഫേസ്‌ബുക്ക്‌ മെസേജുകൾ,ഗൂഗിൾ ഡോകുമെന്റുകൾ, ബ്ലോഗ് പോസ്റ്റുകൾ ഇവയെല്ലാം നിമിഷങ്ങൾക്കുള്ളിൽ  അപ്രത്യക്‌ഷമാക്കുന്ന  ഒരു  സോഫ്‌റ്റ്‌വെയർ അമേരിക്കയിലെ വാഷിങ്‌ടൺ  യൂണിവേർസിറ്റിയാണു പുറത്തിറക്കിയിരിക്കുന്നത്‌.'വാനിഷ്‌' എന്നാണ്‌ പേരിനെ അന്വർത്ഥമാക്കുന്ന ഈ സോഫ്‌റ്റ്‌വെയറിന്റെ പേര്‌. ഇന്റർനെറ്റിലൂടെ ഇന്നു ക്രിയേറ്റ്‌ ചെയ്യപ്പെടുന്നതും,ഷെയർ ചെയ്യപ്പെടുന്നതും,ഓൺലൈനിൽ സൂക്ഷിക്കുന്നതുമായ  ഡാറ്റയുടെ അളവ് അവിശ്വസനീയമാണ്‌.യൂസർ ഡിലീറ്റ്‌ ചെയ്തതിനു  ശേഷവും ഈ ഡോക്യുമെന്റുകൾ സെർവറുകളുടെ  ഹാർഡ് ഡിസ്കുകളിൽ  വർഷങ്ങളോളം ശേഷിക്കും. വാനിഷിന്റെ  സഹായത്തോടെ ഈ ഡാറ്റ ഒരു  സമയ പരിധിക്കു ശേഷം വായിക്കാനാവാത്ത  രീതിയിലേക്ക്‌ ഫോർമാറ്റ് ചെയ്യപ്പെടുന്നു.ഈ  സമയപരിധി യൂസറിനു നിശ്ചയിച്ച് നൽകാവുന്നതാണ് ‌. പാസ്‌വേഡ്‌,ഡാറ്റ എൻക്രിപ്‌ഷൻ തുടങ്ങിയ മറ്റുള്ള സെക്യൂരിറ്റി മാർഗ്