Skip to main content

Posts

Showing posts from March, 2012

അന്യഗ്രഹജീവികളെ നിങ്ങള്‍ക്കും കണ്ടെത്താം!

'അവിടെ ആരെങ്കിലുമുണ്ടോ' എന്ന് ഏറെക്കാലമായി മനുഷ്യന്‍ തേടുകയാണ്. ഭൂമിക്ക് വെളിയില്‍ എവിടെയെങ്കിലും ജീവന്റെ സ്പന്ദനം? മനുഷ്യരെപ്പോലെയോ ഒരുപക്ഷേ മനുഷ്യരെക്കാളുമോ വികസിച്ച നാഗരികത? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെയും കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. ഉത്തരം ലഭിച്ചിട്ടില്ല എന്നതുകൊണ്ട് നിരാശപ്പെടുകയല്ല വേണ്ടത് എന്ന് കരുതുന്ന ഗവേഷകരുണ്ട്. തേടുകയാണ് വേണ്ടത്....അനന്തവിഹായസില്‍ നിന്നെത്തുന്ന അന്യനാഗരികതകളുടെ സ്പന്ദനങ്ങള്‍ക്കായി സശ്രദ്ധം കാതോര്‍ക്കുക. പതിറ്റാണ്ടുകളായി ഈ ലക്ഷ്യം മുന്‍നിര്‍ത്തി തുടരുന്ന പദ്ധതിയാണ് 'സെര്‍ച്ച് ഫോര്‍ എക്‌സ്ട്രടെറസ്ട്രിയല്‍ ഇന്റലിജന്‍സ്' അഥാവാ 'സേറ്റി' (SETI). 'അന്യഗ്രഹജീവികളെ' കണ്ടെത്താന്‍ നടക്കുന്ന ഈ സംരംഭത്തില്‍ സാധാരണക്കാര്‍ക്കും പങ്കാളിയാകാന്‍ അവസരം ഉണ്ടായിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. അതിനായി 'സേറ്റി ലൈവ്' (Seti Live) എന്ന പേരില്‍ പുതിയൊരു വെബ്ബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ്.

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്. Read more