Skip to main content

പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ലോകശ്രദ്ധയിലേക്ക്‌

    

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് നടത്തിയ കാലില്ലാത്ത ഉഭയജീവിയുടെ കണ്ടെത്തല്‍, ശാസ്ത്രലോകത്ത് പുതിയൊരു കുടുംബകഥ എഴുതിച്ചേര്‍ത്തിരിക്കുന്നു. മലയാളിയായ ഡോ.എസ്.ഡി.ബിജുവും കൂട്ടരും നടത്തിയ ആ കണ്ടെത്തലോടെ ഭൂമുഖത്ത് കാലില്ലാത്ത ഉഭയജീവി കുടുംബങ്ങളുടെ എണ്ണം പത്ത് തികഞ്ഞു.

മാത്രമല്ല, കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആഫ്രിക്കയും ഒരേ വന്‍കരയുടെ ഭാഗമായിരുന്നു എന്നതിനുള്ള തെളിവുകൂടിയാണ് പുതിയ കണ്ടെത്തല്‍. പുതിയ ജീവിയുടെ ജനിതകബന്ധുക്കള്‍ ആഫ്രിക്കയുടെ പശ്ചിമഭാഗത്താണുള്ളത് എന്നകാര്യം, ഒരു കുടുംബകഥ മാത്രമല്ല ഭൗമപുരാണംകൂടി ഈ കണ്ടെത്തലിന് പിന്നിലുണ്ട് എന്നതിന് തെളിവാകുന്നു.

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എണ്‍വിരോണ്‍മെന്റല്‍ ബയോളജിയിലെ പ്രൊഫസറായ ഡോ.ബിജുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന്, ലണ്ടനിലെ 'പ്രൊസീഡിങ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബി'യിലാണ് പുതിയ കുടുംബത്തില്‍പെട്ട ഉഭയജീവിയെ കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഗോത്രവര്‍ഗ ഭാഷയായ 'ഗാരൊ' (Garo) ഭാഷയില്‍ നിന്നുള്ള 'ചിക്കിലിഡേ' (Chikilidae) എന്ന പദമാണ് പുതിയ ഉഭയജീവികുടുംബത്തിന് ഗവേഷകരിട്ടത്. പുതിയ ഇനത്തിന് (genus) 'ചിക്കില' (Chikila) എന്നും പേരിട്ടു.  Read more

Comments

Popular posts from this blog

ക്ലാസ് ലീഡര്‍ ഇലക്ഷന്‍ കമ്പ്യൂട്ടറിലൂടെ നടത്താന്‍ റെഡിയാണോ?

                                                           ഇക്കഴിഞ്ഞ ജൂലൈ 16 ശനിയാഴ്ച എന്റെ ചുമതലയിലുള്ള ക്ലാസിന്റെ ലീഡറുടെ ഇലക്ഷന്‍ നടത്തി. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് സ്വീകരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇലക്ഷന്‍ നടത്തിയത്. മൂന്നു പേരാണ് നാമനിര്‍ദ്ദേശപട്ടിക നല്‍കിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവും പത്രിക പരിശോധിക്കലുമെല്ലാം നടത്തിയിട്ടും രംഗത്ത് മൂന്നു പേര്‍ അവശേഷിച്ചു. കമ്പ്യൂട്ടര്‍ ലാബ് പോളിങ്ങ് ബൂത്തായി. യഥാര്‍ത്ഥ ഇലക്ഷനെ അനുസ്മരിപ്പിക്കും വിധം പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഓഫീസര്‍മാരുമുണ്ടായിരുന്നു. Read more in mat...

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്. Read more  

ചൊവ്വയില്‍ ക്യരിയോസിറ്റി തേടുന്നത്.

മനുഷ്യന്റെ ചന്ദ്രയാനത്തിനു ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമെന്നു വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിക് ചൊവ്വ പര്യവേക്ഷണത്തിനു വേണ്ടി ക്യൂരിയോസിറ്റി ചുവന്ന ഗ്രഹത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഈ പര്യവേക്ഷണത്തിന്റെ പ്രാധാന്യം വിവരിക്കാന്‍ ശാസ്ത്ര ജേണലായ നാച്വര്‍ ഒരു പ്രത്യേക വെബ് സ്‌പെഷ്യല്‍ തന്നെ തയ്യാറാക്കി. അത് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.