Skip to main content

Posts

Showing posts from November, 2011

Mullaperiyar Dam Issue

പറക്കും പരവതാനി യാഥാര്‍ഥ്യമാവുന്നു

  വാഷിങ്ടണ്‍: അറബിക്കഥകളില്‍ പറയുന്ന പറക്കും പരവതാനി യാഥാര്‍ഥ്യമാകുന്നു. വൈദ്യുത സര്‍ക്യൂട്ടുകളുള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് അമേരിക്കയില്‍ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പറക്കും പരവതാനിയുടെ ചെറുപതിപ്പുണ്ടാക്കിയത്. നാനോ ടെക്‌നോളജി ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റില്‍ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ ഒട്ടിച്ചുചേര്‍ക്കുകയാണ് നോവാ ജഫേരിസ് എന്ന വിദ്യാര്‍ഥി ചെയ്തത്. വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍ ഈ സര്‍ക്യൂട്ടുകള്‍ താഴെയും വശങ്ങളിലുമുള്ള വായുവില്‍ ചുഴികളുണ്ടാക്കും. അതിന്റെ ബലത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് നിലത്തുനിന്നുയര്‍ന്ന് ഒഴുകി നീങ്ങും. കൂടുതല്‍ വായിക്കു

ഗൂഗിള്‍ സെര്‍ച്ച് മാറുമ്പോള്‍

കൂടുതല്‍ സമയബന്ധിതമാകുക, കൂടുതല്‍ പ്രസക്തമാകക....ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ആല്‍ഗരിതം കഴിഞ്ഞ ദിവസം പുതുക്കിയത് ഈ കാഴ്ചപ്പാടോടെയാണ്. പുതിയ വെല്ലുവിളികള്‍ മുന്നില്‍ കണ്ടാണ് ഗൂഗിള്‍ അതിന്റെ സെര്‍ച്ച് സങ്കേതം പുതുക്കിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌ക്കരണമാണ് ഗൂഗിള്‍ സെര്‍ച്ച് സങ്കേതത്തില്‍ വരുത്തിയിരിക്കുന്നത് - 35 ശതമാനം സെര്‍ച്ചിനെയും ബാധിക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണം.

വന്‍ഭീഷണിയായി ഡ്യൂക്യു വൈറസ് പടരുന്നു

മൈക്രോസോഫ്ട് വേഡ് ഡോക്യുമെന്റുകളുടെ രൂപത്തില്‍ ഈമെയിലിലൂടെ പുതിയൊരു ഭീഷണി ലോകമെങ്ങും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ ആണവപരിപാടിക്കെതിരെ പ്രത്യക്ഷപ്പെട്ട സ്റ്റക്‌സ്‌നെറ്റിന് സമാനമെന്ന് വിലയിരുത്തപ്പെടുന്ന ഡ്യൂക്യു (Duqu) വൈറസ് ആണ് പുതിയ സൈബര്‍ ഭീഷണി. മൈക്രോസോഫ്ട് വേഡ് ഫയലുകളില്‍ ഇതുവരെ അറിയപ്പെടാത്ത ഒരു പഴുത് ചൂഷണം ചെയ്താണ് ഡ്യൂക്യു എന്ന ട്രോജന്‍ വൈറസ് പടരുന്നത്. പവര്‍ പ്ലാന്റുകള്‍, ഓയില്‍ റിഫൈനറികള്‍, പൈപ്പ്‌ലൈനുകള്‍ മുതലായവയെ നിയന്ത്രിക്കുന്ന വ്യവസായിക സംവിധാനങ്ങളുടെ ഡേറ്റ ചോര്‍ത്തിയെടുത്ത് ഇത്തരം സംവിധാനങ്ങളെ ആക്രമിക്കാന്‍ പാകത്തിലാണ് ഡ്യൂക്യു സൃഷ്ടിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

A P J ABDHUL KALAM IN EUROPION UNION

geogebra

pachakkarithottam