Skip to main content

Posts

Showing posts from 2011

ന്യൂട്ടന്റെ നോട്ട്ബുക്കുകള്‍ ഓണ്‍ലൈനില്‍

                              വിഖ്യാത ശാസ്ത്രജ്ഞന്‍ സര്‍ ഐസക് ന്യൂട്ടന്റെ കൈയെഴുത്ത് പ്രതികളും നോട്ട്ബുക്കുകളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നു. 'പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക'യുടെ ന്യൂട്ടന്റെ പക്കലുണ്ടായിരുന്ന കോപ്പി ഉള്‍പ്പടെയാണ് കേംബ്രിഡ്ജ് സര്‍വകലാശാല ഓണ്‍ലൈനിലെത്തിക്കുന്നത് . ഇതിനകം ഏതാണ്ട് 4000 പേജുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഓണ്‍ലൈനിലെത്തിച്ചു കഴിഞ്ഞു. സര്‍വകലാശാലയുടെ ന്യൂട്ടണ്‍ ആര്‍ക്കൈവിലെ മൊത്തം ശേഖരത്തിന്റെ 20 ശതമാനം വരുമിത്. ന്യൂട്ടന്റെ കൈപ്പടയില്‍ എഴുതപ്പെട്ട നോട്ട്ബുക്ക് പേജുകളും ഓണ്‍ലൈനിലെത്തിയതില്‍ പെടുന്നു.                    ചാള്‍സ് ഡാര്‍വിന്‍, ഏണസ്റ്റ് റുഥര്‍ഫോര്‍ഡ് തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞരുടെ കുറിപ്പുകളും രേഖകളും ഡിജിറ്റല്‍ രൂപത്തില്‍ ഓണ്‍ലൈനിലെത്തിക്കാനും കേംബ്രിഡ്ജിന് ഉദ്ദേശമുണ്ട്. ഡാര്‍വിന്റെ പേപ്പറുകള്‍ ഇപ്പോള്‍ പ്രത്യേകമായി ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് പുതിയ പദ്ധതിയിലേക്ക് ചേര്‍ക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ നീക്കം.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍

ഭൂചലനമറിയാന്‍ ഓണ്‍ലൈന്‍

കനത്തമഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്നതുപോലെ ശക്തമായ ഭൂചലനമുണ്ടാകുമെന്ന് നമ്മള്‍ പ്രവചിച്ചു കേട്ടിട്ടില്ല. എന്നാല്‍ ഉണ്ടായ ഭൂചലനത്തിന്റെ തോതും പ്രഭവകേന്ദ്രവുമൊക്കെ കൃത്യമായി അറിയാറുണ്ടു താനും. മാധ്യമങ്ങളിലൂടെയല്ലാതെ അത്തരം വിവരങ്ങള്‍ തത്സമയം ലഭിക്കാന്‍ വഴിയുണ്ട്. പ്രമാദമായ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ കാണിച്ചു ന്ന ഒരു എളുപ്പവഴി. ലോകത്തെല്ലായിടത്തും നടക്കുന്ന ഭൂചലനങ്ങളുടെ വിവരങ്ങള്‍ക്ക് വ്യാപകമായി ആശ്രയിച്ചുവരുന്നത് യു.എസ്. ജിയോളജിക്കല്‍ സര്‍വെ (usgs.gov) എന്ന സ്ഥാപനത്തേയാണ്. ഇവരുടെ എര്‍ത്ത്‌ക്വെയ്ക് ഹസാഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ഭൂചലനം നടന്ന സ്ഥലം, അതിന്റെ തീവ്രത, തുടര്‍ചലനങ്ങള്‍, പ്രഭവകേന്ദ്രം തുടങ്ങിയ എല്ലാവിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെസ്‌ക്‌ടോപ്പ് അലേര്‍ട്ട് സോഫ്റ്റ്‌വേറാണ് അതില്‍ ഒരു വഴി. ട്വിറ്ററിലൂടെയും ആര്‍.എസ്.എസ്.ഫീഡ് വഴിയും ഗൂഗിള്‍ എര്‍ത്ത് വഴിയും വിവരങ്ങള്‍ ലഭിക്കും. read more

Mullaperiyar Dam Issue

പറക്കും പരവതാനി യാഥാര്‍ഥ്യമാവുന്നു

  വാഷിങ്ടണ്‍: അറബിക്കഥകളില്‍ പറയുന്ന പറക്കും പരവതാനി യാഥാര്‍ഥ്യമാകുന്നു. വൈദ്യുത സര്‍ക്യൂട്ടുകളുള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് അമേരിക്കയില്‍ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പറക്കും പരവതാനിയുടെ ചെറുപതിപ്പുണ്ടാക്കിയത്. നാനോ ടെക്‌നോളജി ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റില്‍ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ ഒട്ടിച്ചുചേര്‍ക്കുകയാണ് നോവാ ജഫേരിസ് എന്ന വിദ്യാര്‍ഥി ചെയ്തത്. വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍ ഈ സര്‍ക്യൂട്ടുകള്‍ താഴെയും വശങ്ങളിലുമുള്ള വായുവില്‍ ചുഴികളുണ്ടാക്കും. അതിന്റെ ബലത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് നിലത്തുനിന്നുയര്‍ന്ന് ഒഴുകി നീങ്ങും. കൂടുതല്‍ വായിക്കു

ഗൂഗിള്‍ സെര്‍ച്ച് മാറുമ്പോള്‍

കൂടുതല്‍ സമയബന്ധിതമാകുക, കൂടുതല്‍ പ്രസക്തമാകക....ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ആല്‍ഗരിതം കഴിഞ്ഞ ദിവസം പുതുക്കിയത് ഈ കാഴ്ചപ്പാടോടെയാണ്. പുതിയ വെല്ലുവിളികള്‍ മുന്നില്‍ കണ്ടാണ് ഗൂഗിള്‍ അതിന്റെ സെര്‍ച്ച് സങ്കേതം പുതുക്കിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌ക്കരണമാണ് ഗൂഗിള്‍ സെര്‍ച്ച് സങ്കേതത്തില്‍ വരുത്തിയിരിക്കുന്നത് - 35 ശതമാനം സെര്‍ച്ചിനെയും ബാധിക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണം.

വന്‍ഭീഷണിയായി ഡ്യൂക്യു വൈറസ് പടരുന്നു

മൈക്രോസോഫ്ട് വേഡ് ഡോക്യുമെന്റുകളുടെ രൂപത്തില്‍ ഈമെയിലിലൂടെ പുതിയൊരു ഭീഷണി ലോകമെങ്ങും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ ആണവപരിപാടിക്കെതിരെ പ്രത്യക്ഷപ്പെട്ട സ്റ്റക്‌സ്‌നെറ്റിന് സമാനമെന്ന് വിലയിരുത്തപ്പെടുന്ന ഡ്യൂക്യു (Duqu) വൈറസ് ആണ് പുതിയ സൈബര്‍ ഭീഷണി. മൈക്രോസോഫ്ട് വേഡ് ഫയലുകളില്‍ ഇതുവരെ അറിയപ്പെടാത്ത ഒരു പഴുത് ചൂഷണം ചെയ്താണ് ഡ്യൂക്യു എന്ന ട്രോജന്‍ വൈറസ് പടരുന്നത്. പവര്‍ പ്ലാന്റുകള്‍, ഓയില്‍ റിഫൈനറികള്‍, പൈപ്പ്‌ലൈനുകള്‍ മുതലായവയെ നിയന്ത്രിക്കുന്ന വ്യവസായിക സംവിധാനങ്ങളുടെ ഡേറ്റ ചോര്‍ത്തിയെടുത്ത് ഇത്തരം സംവിധാനങ്ങളെ ആക്രമിക്കാന്‍ പാകത്തിലാണ് ഡ്യൂക്യു സൃഷ്ടിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

A P J ABDHUL KALAM IN EUROPION UNION

geogebra

pachakkarithottam

ഇന്റര്‍നെറ്റ് ചരിത്രം

പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍  ശൃംഖലകളുടെ ശൃംഖല. അമേരിക്കന്‍ പ്രതിരോധവകുപ്പിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്റ്റ് ഏജന്‍സി 1969 ജനുവരി 2 ന് നാലു കേന്ദ്രങ്ങളിലുള്ള കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ചുകൊണ്ട് ആര്‍പാനെറ്റിന് (ARPANET) രൂപം നല്‍കി  പോള്‍ ബാരന്‍  ആര്‍പാനെറ്റ് രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു 1926 - ല്‍ പോളണ്ടില്‍ ജനിച്ചു ഡിസ്റ്റ്രി‌ബ്യൂട്ടഡ് കമ്പ്യൂട്ടിംഗ്, പാക്കറ്റ് സ്വിച്ചിംഗ് എന്നീ ആശയങ്ങള്‍ക്കു തുടക്കമിട്ടു. ആര്‍പാനെറ്റിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു. ആര്‍പാനെറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട കമ്പ്യൂട്ടര്‍ ശൃംഖലകള്‍. സി എസ് നെറ്റ് - Computer Science Network (CSNET) -1970. യൂസ് നെറ്റ് - Usenet -1979. ബിറ്റ് നെറ്റ് (A cooperative USA university network - 1981) രതിരോധ ആവശ്യങ്ങള്‍ക്കായി മില്‍ നെറ്റ് എന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിച്ചു. 1983-ല്‍ ആര്‍പാനെറ്റ് സര്‍വ്വകലാശാകള്‍ക്കു ഗവേഷണ സ്ഥാപനങ്ങള്‍ക്കുമായി തുറന്നുകൊടുത്തു. ഇംഗ്ലണ്ടും നോര്‍വേയും ആദ്യമായി ആര്‍പാനെറ്റില്‍ ചേര്‍ന്നു. 1989- അവസാനത്തോടെ ഒരുലക്ഷത്തോളം സ്ഥാപനങ്ങള്‍ ആര്‍പാനെറ്റില്‍ ക

വീഡിയോ എഡിറ്റിങ്ങ് - ട്രാന്‍സിഷനുകള്‍

വീഡിയോ എഡിറ്റിങ്ങ് - ട്രാന്‍സിഷനുകള്‍ വീഡിയോ എഡിറ്റു ചെയ്യുമ്പോള്‍ ഒരു ഷോട്ടില്‍ നിന്നും മറ്റൊരു ഷോട്ടിലേക്കുള്ള ട്രാന്‍സിഷന്‍ പ്രേക്ഷകന് അനുഭവപ്പെടുന്നതിന് പല തന്ത്രങ്ങളും   എഡിറ്റര്‍ ഉപയോഗിക്കാറുണ്ട്. താഴെ കാണിച്ചിരിക്കുന്ന ക്ലിപ്പു പരിശോധിക്കുക. എന്തെല്ലാം ഇഫക്റ്റുകളാണ് ഒരു ഷോട്ടില്‍ നിന്നും മറ്റൊന്നിലേക്ക് മാറുന്നത് അനുഭവ വേദ്യമാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കുക. ട്രാന്‍സിഷന്‍ ഇഫക്റ്റുകള്‍ ചില ട്രാന്‍സിഷനുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന കുറിപ്പുകള്‍ വായിക്കുക. നിങ്ങള്‍ നിര്‍മ്മിക്കുന്ന ഫിലിമുകളില്‍ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിക്കാനാകുമോ ? 1. Wipe വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒരു ട്രാന്‍സിഷന്‍ ഇഫക്റ്റാണ് വൈപ്പ്. ഈ സങ്കേതത്തിന്റെ വിവിധ രീതികള്‍ വലതു വശത്തുള്ള വീഡിയോ ക്ലിപ്പില്‍ നിരീക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് പരിശോധിക്കുക. Wikipedia -Video Transition (Wipe) 2. Fade in /Fade Out ഇത്തരം സങ്കേതങ്ങളുടെ സമര്‍ത്ഥമായ ഉപയോഗം ക്ലിപ്പുകളെ മിശ്രണം ചെയ്യന്നതിനുള്ള ഒരു വഴി എന്നതിനപ്പുറത്ത് മറ്റു പല മാനങ്ങളും നേടിത്തരുന്നുണ്ട്. വ

ഓഡിയോ, വിഡിയോ എഡിറ്റിങ് പരിശീലിക്കുന്നതിനുള്ള ക്ലിപ്പുകള്‍

ഓഡിയോ, വിഡിയോ എഡിറ്റിങ് പരിശീലിക്കുന്നതിനുള്ള ക്ലിപ്പുകള്‍ വിവിധ ഫോര്‍മാറ്റിലുള്ള മറ്റു ചില ഫയലുകള്‍ കൂടി ഇവിടെ ചേര്‍ത്തിട്ടുണ്ട്. ഫയല്‍ ഫോര്‍മാറ്റിന്റെ പ്രത്യേകതകള്‍ നിരീക്ഷിക്കുന്നതിന് ഇവ സഹായിക്കും.  ഫയല്‍ ഫോര്‍മാറ്റുകള്‍ തിരിച്ചറിയുന്നതിന് മാത്രമല്ല, അവയുടെ ശക്തി-ദൗര്‍ബല്യങ്ങളും ഉപയോഗ സാഹചര്യങ്ങളും നിരീക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പരിശീലനത്തിനായുളള മററു മള്‍ട്ടി മീഡിയാ ക്ലിപ്പുകള്‍ .flv Madagascar .ogg വരുന്നു .3gp Haritha Vidhyalayam .flv Son from America .wav ചരമ ഗീതം .swf Chandra Grahanam .mp3 സഹ്യന്‍ .ogg Big Buck Bunny mpg Elephants Dream .avi Modern Times .ogv Madascar.ogv മറ്റു വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറുകളും പഠന സഹായികളും എവിഐ ഡിമുക്സ്         വീഡിയോ ക്ലിപ്പുകള്‍ ആവശ്യാനുസരണം മുറിച്ചെടുക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള വളരെ ലളിതമായ ഒരു എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് എവിഐ ഡിമുക്സ്. ഐടി@സ്കൂള്‍ പുറത്തിറക്കിയിട്ടുള്ള ലിനക്സ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഇത് ലഭ്യമാണ്.           ഈ സോഫ്റ്റ്‌വെയറുപയോഗിക്കുന്നത് പരിശീലിക്കുന്നതിനുള്ള
    ജിമ്പ് ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഡിജിറ്റല്‍ കൊളാഷുകളുടെ നിര്‍മ്മിതിയാണ് ഒമ്പതാം ക്ലാസിലെ ആദ്യ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്ന പാഠങ്ങളിലൊന്ന്. കൊളാഷ് എന്ന ചിത്രക്കൂട്ട് സങ്കേതം ഉപയോഗിച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്തു നോക്കുക. Wikipedia : Collage
    ഛായാചിത്രങ്ങള്‍, ഛായാ ചിത്രഭാഗങ്ങള്‍ എന്നിവ ചേര്‍ത്തു നിര്‍മ്മിക്കുന്ന കൊളാഷിനെ ഫോട്ടോ മൊണ്ടാഷ് എന്നാണ് വിളിക്കുക. ചിത്രങ്ങളുടെ വെറും കൂട്ടി ചേര്‍ക്കല്‍ എന്നതിലുപരിയായി ഈ സങ്കേതത്തിന് മറ്റുപയോഗങ്ങളുണ്ട്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ താഴെ ചേര്‍ത്തിരിക്കുന്ന വിക്കിപീഡിയ പേജ് കാണുക. Wikipedia : Photo Montage

school