Skip to main content

Posts

Showing posts from December, 2011

ന്യൂട്ടന്റെ നോട്ട്ബുക്കുകള്‍ ഓണ്‍ലൈനില്‍

                              വിഖ്യാത ശാസ്ത്രജ്ഞന്‍ സര്‍ ഐസക് ന്യൂട്ടന്റെ കൈയെഴുത്ത് പ്രതികളും നോട്ട്ബുക്കുകളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നു. 'പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക'യുടെ ന്യൂട്ടന്റെ പക്കലുണ്ടായിരുന്ന കോപ്പി ഉള്‍പ്പടെയാണ് കേംബ്രിഡ്ജ് സര്‍വകലാശാല ഓണ്‍ലൈനിലെത്തിക്കുന്നത് . ഇതിനകം ഏതാണ്ട് 4000 പേജുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഓണ്‍ലൈനിലെത്തിച്ചു കഴിഞ്ഞു. സര്‍വകലാശാലയുടെ ന്യൂട്ടണ്‍ ആര്‍ക്കൈവിലെ മൊത്തം ശേഖരത്തിന്റെ 20 ശതമാനം വരുമിത്. ന്യൂട്ടന്റെ കൈപ്പടയില്‍ എഴുതപ്പെട്ട നോട്ട്ബുക്ക് പേജുകളും ഓണ്‍ലൈനിലെത്തിയതില്‍ പെടുന്നു.                    ചാള്‍സ് ഡാര്‍വിന്‍, ഏണസ്റ്റ് റുഥര്‍ഫോര്‍ഡ് തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞരുടെ കുറിപ്പുകളും രേഖകളും ഡിജിറ്റല്‍ രൂപത്തില്‍ ഓണ്‍ലൈനിലെത്തിക്കാനും കേംബ്രിഡ്ജിന് ഉദ്ദേശമുണ്ട്. ഡാര്‍വിന്റെ പേപ്പറുകള്‍ ഇപ്പോള്‍ പ്രത്യേകമായി ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് പുതിയ പദ്ധതിയിലേക്ക് ചേര്‍ക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ നീക്കം.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍

ഭൂചലനമറിയാന്‍ ഓണ്‍ലൈന്‍

കനത്തമഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്നതുപോലെ ശക്തമായ ഭൂചലനമുണ്ടാകുമെന്ന് നമ്മള്‍ പ്രവചിച്ചു കേട്ടിട്ടില്ല. എന്നാല്‍ ഉണ്ടായ ഭൂചലനത്തിന്റെ തോതും പ്രഭവകേന്ദ്രവുമൊക്കെ കൃത്യമായി അറിയാറുണ്ടു താനും. മാധ്യമങ്ങളിലൂടെയല്ലാതെ അത്തരം വിവരങ്ങള്‍ തത്സമയം ലഭിക്കാന്‍ വഴിയുണ്ട്. പ്രമാദമായ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ കാണിച്ചു ന്ന ഒരു എളുപ്പവഴി. ലോകത്തെല്ലായിടത്തും നടക്കുന്ന ഭൂചലനങ്ങളുടെ വിവരങ്ങള്‍ക്ക് വ്യാപകമായി ആശ്രയിച്ചുവരുന്നത് യു.എസ്. ജിയോളജിക്കല്‍ സര്‍വെ (usgs.gov) എന്ന സ്ഥാപനത്തേയാണ്. ഇവരുടെ എര്‍ത്ത്‌ക്വെയ്ക് ഹസാഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ഭൂചലനം നടന്ന സ്ഥലം, അതിന്റെ തീവ്രത, തുടര്‍ചലനങ്ങള്‍, പ്രഭവകേന്ദ്രം തുടങ്ങിയ എല്ലാവിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെസ്‌ക്‌ടോപ്പ് അലേര്‍ട്ട് സോഫ്റ്റ്‌വേറാണ് അതില്‍ ഒരു വഴി. ട്വിറ്ററിലൂടെയും ആര്‍.എസ്.എസ്.ഫീഡ് വഴിയും ഗൂഗിള്‍ എര്‍ത്ത് വഴിയും വിവരങ്ങള്‍ ലഭിക്കും. read more