Skip to main content

Posts

Showing posts from April, 2012

എസ്.എസ്.എല്‍ .സിയില്‍ 93.64 ശതമാനം വിജയം

              ഇക്കൊല്ലത്തെ എസ്.എസ്.എല്‍ .സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു. മോഡറേഷന്‍ നല്‍കിയിട്ടില്ല. 2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു. School Result 2012