Skip to main content

Posts

Showing posts from 2012

ഗതികേടിന്റെ ആഗോളരാഷ്ട്രീയവും ക്യോട്ടോ ഉടമ്പടിയും

ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ വ്യക്തമായ ഒരു നടപടിയുമില്ല. ഭൗമതാപനില ഉയരാതെ നോക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാനാകുന്നില്ല. ആകെയുണ്ടായത്, ഈ വര്‍ഷം കാലഹരണപ്പെടേണ്ട ക്യോട്ടോ ഉടമ്പടിക്ക് 2020 വരെ ആയുസ്സ് നീട്ടിക്കൊടുക്കല്‍ മാത്രം. ശരിക്കും, ദോഹയില്‍ കണ്ടത് ഗതികേടിന്റെ രാഷ്ട്രീയമാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളിലൊന്നാണ് കാലാവസ്ഥാവ്യതിയാനം. അത്തരമൊരു പ്രശ്‌നത്തെ ആത്മവിശ്വാസത്തോടെയും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും സമീപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഇനിയും കഴിയുന്നില്ല എന്നതിന് തെളിവായി ദോഹ പ്രഖ്യാപനത്തെ ചരിത്രം വിലയിരുത്തും. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 1992 ല്‍ ആദ്യ ഭൗമഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭാ ഉടമ്പടിയാണ്, കാലവസ്ഥാവ്യതിയാനം നേരിടാന്‍ ലോകത്തിന് മുന്നിലുള്ള നിയമപരമായ അത്താണി. ആ ഉടമ്പടിയുടെ ബലത്തില്‍ 1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ 150 ലേറെ ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് ആഗോളതാപനം ചെറുക്കാനുള്ള ഉടമ്പടിക്ക് രൂപം നല്‍കി. Read More

ഗൂഗിള്‍ എര്‍ത്ത് പിരമിഡ് 'കണ്ടെത്തി'

വാഷിങ്ടണ്‍: ഈജിപ്തില്‍ ഇതുവരെ കണ്ടെത്തപ്പെടാതെ കിടന്ന രണ്ട് പിരമിഡ് സമുച്ചയങ്ങള്‍ കൂടിയുണ്ടെന്ന് 'ഗൂഗിള്‍ എര്‍ത്ത്' ഉപഗ്രഹ ചിത്രങ്ങള്‍ സൂചന നല്‍കി. ഗിസായിലെ പ്രശസ്ത പിരമിഡിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഈ സമുച്ചയത്തിന്. ഉപഗ്രഹസാങ്കേതികവിദ്യ ഉപയോഗിച്ച് പുരാവസ്തു ഗവേഷണം നടത്തുന്ന ആഞ്ജല മൈകോള്‍ ആണ് പുതിയ കണ്ടെത്തലിന് പിന്നില്‍. നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഈ ഗവേഷക പറയുന്ന രണ്ടുസമുച്ചയങ്ങളും ഇതുവരെ കണ്ടെത്തിയിട്ടുള്ളവയുടെ പട്ടികയില്‍ പെടുന്നതല്ലെന്ന് ഈജിപ്തിലെ പിരമിഡുകളെക്കുറിച്ച് പഠനംനടത്തുന്ന നബില്‍ സലിം വ്യക്തമാക്കുകയും ചെയ്തു. അപ്പര്‍ ഈജിപ്തിലെ അബു സിധും നഗരത്തില്‍നിന്ന് 19 കിലോമീറ്റര്‍ ദൂരെയാണ് പിരമിഡ് സമുച്ചയമെന്ന് കരുതുന്ന ആദ്യസ്ഥലം. കാലപ്പഴക്കത്തില്‍ മണ്ണടിഞ്ഞ പുരാതനനിര്‍മിതികള്‍ അടങ്ങുന്നതെന്നു തോന്നിക്കുന്ന വിചിത്ര ഘടനയാണിവിടത്തെ ഭൂമിക്ക്. Read More

ചൊവ്വയില്‍ ക്യരിയോസിറ്റി തേടുന്നത്.

മനുഷ്യന്റെ ചന്ദ്രയാനത്തിനു ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമെന്നു വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിക് ചൊവ്വ പര്യവേക്ഷണത്തിനു വേണ്ടി ക്യൂരിയോസിറ്റി ചുവന്ന ഗ്രഹത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഈ പര്യവേക്ഷണത്തിന്റെ പ്രാധാന്യം വിവരിക്കാന്‍ ശാസ്ത്ര ജേണലായ നാച്വര്‍ ഒരു പ്രത്യേക വെബ് സ്‌പെഷ്യല്‍ തന്നെ തയ്യാറാക്കി. അത് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Check out ബിപിഎല്‍ കുടുബങ്ങള്‍ക്ക് ഇനി സൗജന്യമൊബൈല്‍ കണക്ഷനും - Latest News - Mathrubhumi

Check out ബിപിഎല്‍ കുടുബങ്ങള്‍ക്ക് ഇനി സൗജന്യമൊബൈല്‍ കണക്ഷനും - Latest News - Mathrubhumi

പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതി

                 ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായി. പകുതി സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ യു.പി.എ സ്ഥാനാര്‍ത്ഥിയായ പ്രണബിന് ലഭിച്ച വോട്ടുകളുടെ മൂല്യം 5,58,194 കവിഞ്ഞു. ഈമാസം 25ന് അദ്ദേഹം രാഷ്ട്രപതിയായി ചുമതലയേല്‍ക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും  മുന്‍ ലോക് സഭാ സ്പീക്കറുമായ പി.എ സങ്മയ്ക്ക് ബിജെപി ഭരിക്കുന്ന ഛത്തിസ് ഗഢ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കിലും കര്‍ണാടകയില്‍ പ്രണബിനാണ് വോട്ടുകള്‍ കൂടുതല്‍. രാഷ്ട്രപതിയാകാന്‍ലഭിക്കേണ്ട വോട്ടുകളുടെ കുറഞ്ഞമൂല്യം 5,25,140 ആണ്. പകുതി സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രണബ് ഈ മാര്‍ക്ക് കടന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതികൂടിയാണ് പ്രണബ് മുഖര്‍ജി.

ടെക്‌ലിമ്പിക്‌സ്‌

ഒളിമ്പിക് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലാന്നായി മാറാനൊരുങ്ങുകയാണ് ലണ്ടന്‍ ഗെയിംസ്. ചരിത്രത്തിലെ ആദ്യ സോഷ്യല്‍ മീഡിയാ ഒളിമ്പിക്‌സാകും ഇതെന്ന് ഇതിനകം തന്നെ ഉറപ്പിച്ചുകഴിഞ്ഞു. ട്വിറ്ററും ഫെയ്‌സ്ബുക്കും ഗൂഗിള്‍ പ്ലസ്സുമൊക്കെ വന്നതോടെ, ഒളിമ്പിക്‌സിലെ ഓരോ ചെറു ചലനങ്ങളും അപ്പപ്പോള്‍ത്തന്നെ ലോകമറിയുന്ന ഗെയിംസായി ഇതുമാറുകയാണ്. ഒളിമ്പിക് ഗെയിംസ് നടക്കുമ്പോള്‍ എണ്ണൂറുകോടി ഉപകരണങ്ങള്‍ ലോകമെമ്പാടുമായി ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമുഖത്തെ ആകെ മനുഷ്യരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളും ലോകം കീഴടക്കിയതോടെ ഓരോ വിരല്‍ത്തുമ്പിലും ഇന്റര്‍നെറ്റെത്തുന്ന കാലത്താണ് ലണ്ടന്‍ ഗെയിംസ് നടക്കുന്നത്. Read more  

ദൈവകണം കണ്ടെത്തിയ യന്ത്രം

ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലാസ് ലീഡര്‍ ഇലക്ഷന്‍ കമ്പ്യൂട്ടറിലൂടെ നടത്താന്‍ റെഡിയാണോ?

                                                           ഇക്കഴിഞ്ഞ ജൂലൈ 16 ശനിയാഴ്ച എന്റെ ചുമതലയിലുള്ള ക്ലാസിന്റെ ലീഡറുടെ ഇലക്ഷന്‍ നടത്തി. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് സ്വീകരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇലക്ഷന്‍ നടത്തിയത്. മൂന്നു പേരാണ് നാമനിര്‍ദ്ദേശപട്ടിക നല്‍കിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവും പത്രിക പരിശോധിക്കലുമെല്ലാം നടത്തിയിട്ടും രംഗത്ത് മൂന്നു പേര്‍ അവശേഷിച്ചു. കമ്പ്യൂട്ടര്‍ ലാബ് പോളിങ്ങ് ബൂത്തായി. യഥാര്‍ത്ഥ ഇലക്ഷനെ അനുസ്മരിപ്പിക്കും വിധം പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഓഫീസര്‍മാരുമുണ്ടായിരുന്നു. Read more in maths blog