Skip to main content

Posts

Showing posts from June, 2013

ഡെങ്കിയും പപ്പായയും - ഏറുന്ന ആകാംക്ഷ

കമ്മ്യൂണിസ്റ്റ് പച്ചക്ക് കേരളത്തില്‍ ആദ്യമായി ഒരു ഉപയോഗം ഉണ്ടാകുന്നത് ഏതാനും വര്‍ഷംമുമ്പ് ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചപ്പോഴാണ്. കൊതുകു പരത്തുന്ന ആ വൈറസ് രോഗം മൂലം സന്ധിവേദന ബാധിച്ചവര്‍ക്ക്, കമ്മ്യൂണിസ്റ്റ് പച്ചയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ആശ്വാസമേകും എന്ന വാര്‍ത്ത ആ ചെടിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ചിക്കുന്‍ഗുനിയ കൂടുതല്‍ ദുരിതം വിതച്ചത് തെക്കന്‍ കേരളത്തിലാണ്. 'സയാം വീഡ്' ( Siam Weed ) എന്ന പേരുള്ള കമ്മ്യൂണിസ്റ്റ് പച്ച മലബാര്‍ ഭാഗത്തുനിന്ന് വണ്ടികളില്‍ തെക്കോട്ട് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. കാല്‍ക്കാശിന് വിലയില്ലാതിരുന്ന ആ ചെടി ഒരു ചെറിയ കെട്ടിന് 250 രൂപ വരെ വിലകിട്ടുന്ന സ്ഥിതിയുണ്ടായി! ചിക്കുന്‍ഗുനിയ ബാധിതര്‍ക്ക് കമ്മ്യൂണിസ്റ്റ് പച്ച യഥാര്‍ഥത്തില്‍ ആശ്വാസമേകുന്നുണ്ടോ എന്നകാര്യത്തില്‍ ആരോഗ്യവിദഗ്ധര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. എന്നാല്‍, ഉപയോഗിച്ച പലരും ആശ്വാസമുണ്ടെന്ന് പറഞ്ഞതോടെ ആ വര്‍ത്തമാനം കേരളമാകെ പടരുകയും, ഒരു അനൗദ്യോഗിക ചികിത്സയായി കമ്മ്യൂണിസ്റ്റ് പച്ച പരിണമിക്കുകയും ചെയ്തു. ചിക്കുന്‍ഗുനിയയ്ക്ക് ആശ്വാസമേകാന്‍ കമ്മ്യൂണിസ്റ്റ് പച്