Skip to main content

പറക്കും പരവതാനി യാഥാര്‍ഥ്യമാവുന്നു


  വാഷിങ്ടണ്‍: അറബിക്കഥകളില്‍ പറയുന്ന പറക്കും പരവതാനി യാഥാര്‍ഥ്യമാകുന്നു. വൈദ്യുത സര്‍ക്യൂട്ടുകളുള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് അമേരിക്കയില്‍ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പറക്കും പരവതാനിയുടെ ചെറുപതിപ്പുണ്ടാക്കിയത്.

നാനോ ടെക്‌നോളജി ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റില്‍ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ ഒട്ടിച്ചുചേര്‍ക്കുകയാണ് നോവാ ജഫേരിസ് എന്ന വിദ്യാര്‍ഥി ചെയ്തത്. വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍ ഈ സര്‍ക്യൂട്ടുകള്‍ താഴെയും വശങ്ങളിലുമുള്ള വായുവില്‍ ചുഴികളുണ്ടാക്കും. അതിന്റെ ബലത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് നിലത്തുനിന്നുയര്‍ന്ന് ഒഴുകി നീങ്ങും.
കൂടുതല്‍ വായിക്കു

Comments

Popular posts from this blog

ദൈവകണം കണ്ടെത്തിയ യന്ത്രം

ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്. Read more  

Online Class

              കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ.                                         സാമുഹ്യശാസ്ത്രം    Class VIII                            Vedio Class                                                    English  Notes    Chapter 1                     Notes Chapter 1  (മലയാളം)                         English   Not es   Chapter 2                      Notes Chapter 2  (മലയാളം)     ...