Skip to main content

വീഡിയോ എഡിറ്റിങ്ങ് - ട്രാന്‍സിഷനുകള്‍

വീഡിയോ എഡിറ്റിങ്ങ് - ട്രാന്‍സിഷനുകള്‍വീഡിയോ എഡിറ്റു ചെയ്യുമ്പോള്‍ ഒരു ഷോട്ടില്‍ നിന്നും മറ്റൊരു ഷോട്ടിലേക്കുള്ള ട്രാന്‍സിഷന്‍ പ്രേക്ഷകന് അനുഭവപ്പെടുന്നതിന് പല തന്ത്രങ്ങളും 
എഡിറ്റര്‍ ഉപയോഗിക്കാറുണ്ട്. താഴെ കാണിച്ചിരിക്കുന്ന ക്ലിപ്പു പരിശോധിക്കുക. എന്തെല്ലാം ഇഫക്റ്റുകളാണ് ഒരു ഷോട്ടില്‍ നിന്നും മറ്റൊന്നിലേക്ക് മാറുന്നത് അനുഭവ വേദ്യമാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കുക.



ട്രാന്‍സിഷന്‍ ഇഫക്റ്റുകള്‍
ചില ട്രാന്‍സിഷനുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന കുറിപ്പുകള്‍ വായിക്കുക. നിങ്ങള്‍ നിര്‍മ്മിക്കുന്ന ഫിലിമുകളില്‍ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിക്കാനാകുമോ ?

1. Wipe
വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒരു ട്രാന്‍സിഷന്‍ ഇഫക്റ്റാണ് വൈപ്പ്. ഈ സങ്കേതത്തിന്റെ വിവിധ രീതികള്‍ വലതു വശത്തുള്ള വീഡിയോ ക്ലിപ്പില്‍ നിരീക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് പരിശോധിക്കുക.


2. Fade in /Fade Out


ഇത്തരം സങ്കേതങ്ങളുടെ സമര്‍ത്ഥമായ ഉപയോഗം ക്ലിപ്പുകളെ മിശ്രണം ചെയ്യന്നതിനുള്ള ഒരു വഴി എന്നതിനപ്പുറത്ത് മറ്റു പല മാനങ്ങളും നേടിത്തരുന്നുണ്ട്. വലതു വശത്തുള്ള ക്ലിപ്പ് പരിശോധിച്ചു നോക്കുക. രണ്ട് വിഭിന്നമായ ഷോട്ടുകളുടെ സങ്കലനം കൊണ്ട് ആധുനിക മനുഷ്യാവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുന്നത് നോക്കുക.






Comments