Skip to main content

ഭൂചലനമറിയാന്‍ ഓണ്‍ലൈന്‍




കനത്തമഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്നതുപോലെ ശക്തമായ ഭൂചലനമുണ്ടാകുമെന്ന് നമ്മള്‍ പ്രവചിച്ചു കേട്ടിട്ടില്ല. എന്നാല്‍ ഉണ്ടായ ഭൂചലനത്തിന്റെ തോതും പ്രഭവകേന്ദ്രവുമൊക്കെ കൃത്യമായി അറിയാറുണ്ടു താനും. മാധ്യമങ്ങളിലൂടെയല്ലാതെ അത്തരം വിവരങ്ങള്‍ തത്സമയം ലഭിക്കാന്‍ വഴിയുണ്ട്. പ്രമാദമായ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ കാണിച്ചു ന്ന ഒരു എളുപ്പവഴി.

ലോകത്തെല്ലായിടത്തും നടക്കുന്ന ഭൂചലനങ്ങളുടെ വിവരങ്ങള്‍ക്ക് വ്യാപകമായി ആശ്രയിച്ചുവരുന്നത് യു.എസ്. ജിയോളജിക്കല്‍ സര്‍വെ (usgs.gov) എന്ന സ്ഥാപനത്തേയാണ്. ഇവരുടെ എര്‍ത്ത്‌ക്വെയ്ക് ഹസാഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ഭൂചലനം നടന്ന സ്ഥലം, അതിന്റെ തീവ്രത, തുടര്‍ചലനങ്ങള്‍, പ്രഭവകേന്ദ്രം തുടങ്ങിയ എല്ലാവിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെസ്‌ക്‌ടോപ്പ് അലേര്‍ട്ട് സോഫ്റ്റ്‌വേറാണ് അതില്‍ ഒരു വഴി. ട്വിറ്ററിലൂടെയും ആര്‍.എസ്.എസ്.ഫീഡ് വഴിയും ഗൂഗിള്‍ എര്‍ത്ത് വഴിയും വിവരങ്ങള്‍ ലഭിക്കും.
read more

Comments

Popular posts from this blog

സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ 2013-14

 നോമിനേഷന്‍  ഫോമിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക. Circular for school parliament election 2013-14 Academic year

വീഡിയോ എഡിറ്റിങ്ങ് - ട്രാന്‍സിഷനുകള്‍

വീഡിയോ എഡിറ്റിങ്ങ് - ട്രാന്‍സിഷനുകള്‍ വീഡിയോ എഡിറ്റു ചെയ്യുമ്പോള്‍ ഒരു ഷോട്ടില്‍ നിന്നും മറ്റൊരു ഷോട്ടിലേക്കുള്ള ട്രാന്‍സിഷന്‍ പ്രേക്ഷകന് അനുഭവപ്പെടുന്നതിന് പല തന്ത്രങ്ങളും   എഡിറ്റര്‍ ഉപയോഗിക്കാറുണ്ട്. താഴെ കാണിച്ചിരിക്കുന്ന ക്ലിപ്പു പരിശോധിക്കുക. എന്തെല്ലാം ഇഫക്റ്റുകളാണ് ഒരു ഷോട്ടില്‍ നിന്നും മറ്റൊന്നിലേക്ക് മാറുന്നത് അനുഭവ വേദ്യമാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കുക. ട്രാന്‍സിഷന്‍ ഇഫക്റ്റുകള്‍ ചില ട്രാന്‍സിഷനുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന കുറിപ്പുകള്‍ വായിക്കുക. നിങ്ങള്‍ നിര്‍മ്മിക്കുന്ന ഫിലിമുകളില്‍ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിക്കാനാകുമോ ? 1. Wipe വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒരു ട്രാന്‍സിഷന്‍ ഇഫക്റ്റാണ് വൈപ്പ്. ഈ സങ്കേതത്തിന്റെ വിവിധ രീതികള്‍ വലതു വശത്തുള്ള വീഡിയോ ക്ലിപ്പില്‍ നിരീക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് പരിശോധിക്കുക. Wikipedia -Video Transition (Wipe) 2. Fade in /Fade Out ഇത്തരം സങ്കേതങ്ങളുടെ സമര്‍ത്ഥമായ ഉപയോഗം ക്ലിപ്പുകളെ മിശ്രണം ചെയ്യന്നതിനുള്ള ഒരു വഴി എന്നതിനപ്പുറത്ത് മറ്റു പല മാനങ്ങളും നേടിത്തരുന്നുണ്ട്. വ

ഗൂഗിള്‍ സെര്‍ച്ച് മാറുമ്പോള്‍

കൂടുതല്‍ സമയബന്ധിതമാകുക, കൂടുതല്‍ പ്രസക്തമാകക....ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ആല്‍ഗരിതം കഴിഞ്ഞ ദിവസം പുതുക്കിയത് ഈ കാഴ്ചപ്പാടോടെയാണ്. പുതിയ വെല്ലുവിളികള്‍ മുന്നില്‍ കണ്ടാണ് ഗൂഗിള്‍ അതിന്റെ സെര്‍ച്ച് സങ്കേതം പുതുക്കിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌ക്കരണമാണ് ഗൂഗിള്‍ സെര്‍ച്ച് സങ്കേതത്തില്‍ വരുത്തിയിരിക്കുന്നത് - 35 ശതമാനം സെര്‍ച്ചിനെയും ബാധിക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണം.