Skip to main content

പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതി

                 ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായി. പകുതി സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ യു.പി.എ സ്ഥാനാര്‍ത്ഥിയായ പ്രണബിന് ലഭിച്ച വോട്ടുകളുടെ മൂല്യം 5,58,194 കവിഞ്ഞു. ഈമാസം 25ന് അദ്ദേഹം രാഷ്ട്രപതിയായി ചുമതലയേല്‍ക്കും.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും  മുന്‍ ലോക് സഭാ സ്പീക്കറുമായ പി.എ സങ്മയ്ക്ക് ബിജെപി ഭരിക്കുന്ന ഛത്തിസ് ഗഢ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കിലും കര്‍ണാടകയില്‍ പ്രണബിനാണ് വോട്ടുകള്‍ കൂടുതല്‍.

രാഷ്ട്രപതിയാകാന്‍ലഭിക്കേണ്ട വോട്ടുകളുടെ കുറഞ്ഞമൂല്യം 5,25,140 ആണ്. പകുതി സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രണബ് ഈ മാര്‍ക്ക് കടന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതികൂടിയാണ് പ്രണബ് മുഖര്‍ജി.

Comments

Popular posts from this blog

ക്ലാസ് ലീഡര്‍ ഇലക്ഷന്‍ കമ്പ്യൂട്ടറിലൂടെ നടത്താന്‍ റെഡിയാണോ?

                                                           ഇക്കഴിഞ്ഞ ജൂലൈ 16 ശനിയാഴ്ച എന്റെ ചുമതലയിലുള്ള ക്ലാസിന്റെ ലീഡറുടെ ഇലക്ഷന്‍ നടത്തി. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് സ്വീകരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇലക്ഷന്‍ നടത്തിയത്. മൂന്നു പേരാണ് നാമനിര്‍ദ്ദേശപട്ടിക നല്‍കിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവും പത്രിക പരിശോധിക്കലുമെല്ലാം നടത്തിയിട്ടും രംഗത്ത് മൂന്നു പേര്‍ അവശേഷിച്ചു. കമ്പ്യൂട്ടര്‍ ലാബ് പോളിങ്ങ് ബൂത്തായി. യഥാര്‍ത്ഥ ഇലക്ഷനെ അനുസ്മരിപ്പിക്കും വിധം പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഓഫീസര്‍മാരുമുണ്ടായിരുന്നു. Read more in mat...

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്. Read more  

ചൊവ്വയില്‍ ക്യരിയോസിറ്റി തേടുന്നത്.

മനുഷ്യന്റെ ചന്ദ്രയാനത്തിനു ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമെന്നു വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിക് ചൊവ്വ പര്യവേക്ഷണത്തിനു വേണ്ടി ക്യൂരിയോസിറ്റി ചുവന്ന ഗ്രഹത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഈ പര്യവേക്ഷണത്തിന്റെ പ്രാധാന്യം വിവരിക്കാന്‍ ശാസ്ത്ര ജേണലായ നാച്വര്‍ ഒരു പ്രത്യേക വെബ് സ്‌പെഷ്യല്‍ തന്നെ തയ്യാറാക്കി. അത് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.