Skip to main content

ഗൂഗിള്‍ എര്‍ത്ത് പിരമിഡ് 'കണ്ടെത്തി'

വാഷിങ്ടണ്‍: ഈജിപ്തില്‍ ഇതുവരെ കണ്ടെത്തപ്പെടാതെ കിടന്ന രണ്ട് പിരമിഡ് സമുച്ചയങ്ങള്‍ കൂടിയുണ്ടെന്ന് 'ഗൂഗിള്‍ എര്‍ത്ത്' ഉപഗ്രഹ ചിത്രങ്ങള്‍ സൂചന നല്‍കി. ഗിസായിലെ പ്രശസ്ത പിരമിഡിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഈ സമുച്ചയത്തിന്.
ഉപഗ്രഹസാങ്കേതികവിദ്യ ഉപയോഗിച്ച് പുരാവസ്തു ഗവേഷണം നടത്തുന്ന ആഞ്ജല മൈകോള്‍ ആണ് പുതിയ കണ്ടെത്തലിന് പിന്നില്‍.

നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഈ ഗവേഷക പറയുന്ന രണ്ടുസമുച്ചയങ്ങളും ഇതുവരെ കണ്ടെത്തിയിട്ടുള്ളവയുടെ പട്ടികയില്‍ പെടുന്നതല്ലെന്ന് ഈജിപ്തിലെ പിരമിഡുകളെക്കുറിച്ച് പഠനംനടത്തുന്ന നബില്‍ സലിം വ്യക്തമാക്കുകയും ചെയ്തു. അപ്പര്‍ ഈജിപ്തിലെ അബു സിധും നഗരത്തില്‍നിന്ന് 19 കിലോമീറ്റര്‍ ദൂരെയാണ് പിരമിഡ് സമുച്ചയമെന്ന് കരുതുന്ന ആദ്യസ്ഥലം. കാലപ്പഴക്കത്തില്‍ മണ്ണടിഞ്ഞ പുരാതനനിര്‍മിതികള്‍ അടങ്ങുന്നതെന്നു തോന്നിക്കുന്ന വിചിത്ര ഘടനയാണിവിടത്തെ ഭൂമിക്ക്.
Read More

Comments

Popular posts from this blog

ദൈവകണം കണ്ടെത്തിയ യന്ത്രം

ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്. Read more  

Online Class

              കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ.                                         സാമുഹ്യശാസ്ത്രം    Class VIII                            Vedio Class                                                    English  Notes    Chapter 1                     Notes Chapter 1  (മലയാളം)                         English   Not es   Chapter 2                      Notes Chapter 2  (മലയാളം)     ...