Skip to main content

Posts

ഡെങ്കിയും പപ്പായയും - ഏറുന്ന ആകാംക്ഷ

കമ്മ്യൂണിസ്റ്റ് പച്ചക്ക് കേരളത്തില്‍ ആദ്യമായി ഒരു ഉപയോഗം ഉണ്ടാകുന്നത് ഏതാനും വര്‍ഷംമുമ്പ് ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചപ്പോഴാണ്. കൊതുകു പരത്തുന്ന ആ വൈറസ് രോഗം മൂലം സന്ധിവേദന ബാധിച്ചവര്‍ക്ക്, കമ്മ്യൂണിസ്റ്റ് പച്ചയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ആശ്വാസമേകും എന്ന വാര്‍ത്ത ആ ചെടിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ചിക്കുന്‍ഗുനിയ കൂടുതല്‍ ദുരിതം വിതച്ചത് തെക്കന്‍ കേരളത്തിലാണ്. 'സയാം വീഡ്' ( Siam Weed ) എന്ന പേരുള്ള കമ്മ്യൂണിസ്റ്റ് പച്ച മലബാര്‍ ഭാഗത്തുനിന്ന് വണ്ടികളില്‍ തെക്കോട്ട് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. കാല്‍ക്കാശിന് വിലയില്ലാതിരുന്ന ആ ചെടി ഒരു ചെറിയ കെട്ടിന് 250 രൂപ വരെ വിലകിട്ടുന്ന സ്ഥിതിയുണ്ടായി! ചിക്കുന്‍ഗുനിയ ബാധിതര്‍ക്ക് കമ്മ്യൂണിസ്റ്റ് പച്ച യഥാര്‍ഥത്തില്‍ ആശ്വാസമേകുന്നുണ്ടോ എന്നകാര്യത്തില്‍ ആരോഗ്യവിദഗ്ധര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. എന്നാല്‍, ഉപയോഗിച്ച പലരും ആശ്വാസമുണ്ടെന്ന് പറഞ്ഞതോടെ ആ വര്‍ത്തമാനം കേരളമാകെ പടരുകയും, ഒരു അനൗദ്യോഗിക ചികിത്സയായി കമ്മ്യൂണിസ്റ്റ് പച്ച പരിണമിക്കുകയും ചെയ്തു. ചിക്കുന്‍ഗുനിയയ്ക്ക് ആശ്വാസമേകാന്‍ കമ്മ്യൂണിസ്റ്റ് പച്...

പാവപ്പെട്ടവരുടെ സഭ തന്റെ ലക്ഷ്യം: ഫ്രാന്‍സീസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന പാവപ്പെട്ട സഭയായി കത്തോലിക്കാ സഭ മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗതികള്‍ക്കുവേണ്ടി ജീവിച്ച അസീസിയയിലെ വിശുദ്ധ ഫ്രാന്‍സിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചതെന്ന് പാപ്പ പറഞ്ഞു. 'കോണ്‍ക്ലേവില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷവുമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ബ്രസീലിയന്‍ കര്‍ദിനാള്‍ ക്ലോഡിയോ ഹംസ് ആണ് എന്റെ അടുത്തിരുന്നിരുന്നത്. അദ്ദേഹം എന്നെ ആശ്ലേഷിച്ചു, ചുംബിച്ചു. പാവങ്ങളെ ഒരിക്കലും മറക്കരുതെന്ന് പറഞ്ഞു. അതെന്നെ സ്പര്‍ശിച്ചു. അസീസിയയിലെ ഫ്രാന്‍സിസ് പുണ്യവാളനെയാണ് ഞാന്‍ പെട്ടെന്നോര്‍ത്തത്. ദാരിദ്ര്യത്തിനെതിരെയും സമാധാനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ച വിശുദ്ധനാണ് അദ്ദേഹം. ആ പേര് സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു'- പാപ്പ വിശദീകരിച്ചു.
click hear for full malayalam report click hear for the full report

ഗതികേടിന്റെ ആഗോളരാഷ്ട്രീയവും ക്യോട്ടോ ഉടമ്പടിയും

ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ വ്യക്തമായ ഒരു നടപടിയുമില്ല. ഭൗമതാപനില ഉയരാതെ നോക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാനാകുന്നില്ല. ആകെയുണ്ടായത്, ഈ വര്‍ഷം കാലഹരണപ്പെടേണ്ട ക്യോട്ടോ ഉടമ്പടിക്ക് 2020 വരെ ആയുസ്സ് നീട്ടിക്കൊടുക്കല്‍ മാത്രം. ശരിക്കും, ദോഹയില്‍ കണ്ടത് ഗതികേടിന്റെ രാഷ്ട്രീയമാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളിലൊന്നാണ് കാലാവസ്ഥാവ്യതിയാനം. അത്തരമൊരു പ്രശ്‌നത്തെ ആത്മവിശ്വാസത്തോടെയും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും സമീപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഇനിയും കഴിയുന്നില്ല എന്നതിന് തെളിവായി ദോഹ പ്രഖ്യാപനത്തെ ചരിത്രം വിലയിരുത്തും. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 1992 ല്‍ ആദ്യ ഭൗമഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭാ ഉടമ്പടിയാണ്, കാലവസ്ഥാവ്യതിയാനം നേരിടാന്‍ ലോകത്തിന് മുന്നിലുള്ള നിയമപരമായ അത്താണി. ആ ഉടമ്പടിയുടെ ബലത്തില്‍ 1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ 150 ലേറെ ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് ആഗോളതാപനം ചെറുക്കാനുള്ള ഉടമ്പടിക്ക് രൂപം നല്‍കി. Read More

ഗൂഗിള്‍ എര്‍ത്ത് പിരമിഡ് 'കണ്ടെത്തി'

വാഷിങ്ടണ്‍: ഈജിപ്തില്‍ ഇതുവരെ കണ്ടെത്തപ്പെടാതെ കിടന്ന രണ്ട് പിരമിഡ് സമുച്ചയങ്ങള്‍ കൂടിയുണ്ടെന്ന് 'ഗൂഗിള്‍ എര്‍ത്ത്' ഉപഗ്രഹ ചിത്രങ്ങള്‍ സൂചന നല്‍കി. ഗിസായിലെ പ്രശസ്ത പിരമിഡിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഈ സമുച്ചയത്തിന്. ഉപഗ്രഹസാങ്കേതികവിദ്യ ഉപയോഗിച്ച് പുരാവസ്തു ഗവേഷണം നടത്തുന്ന ആഞ്ജല മൈകോള്‍ ആണ് പുതിയ കണ്ടെത്തലിന് പിന്നില്‍. നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഈ ഗവേഷക പറയുന്ന രണ്ടുസമുച്ചയങ്ങളും ഇതുവരെ കണ്ടെത്തിയിട്ടുള്ളവയുടെ പട്ടികയില്‍ പെടുന്നതല്ലെന്ന് ഈജിപ്തിലെ പിരമിഡുകളെക്കുറിച്ച് പഠനംനടത്തുന്ന നബില്‍ സലിം വ്യക്തമാക്കുകയും ചെയ്തു. അപ്പര്‍ ഈജിപ്തിലെ അബു സിധും നഗരത്തില്‍നിന്ന് 19 കിലോമീറ്റര്‍ ദൂരെയാണ് പിരമിഡ് സമുച്ചയമെന്ന് കരുതുന്ന ആദ്യസ്ഥലം. കാലപ്പഴക്കത്തില്‍ മണ്ണടിഞ്ഞ പുരാതനനിര്‍മിതികള്‍ അടങ്ങുന്നതെന്നു തോന്നിക്കുന്ന വിചിത്ര ഘടനയാണിവിടത്തെ ഭൂമിക്ക്. Read More

ചൊവ്വയില്‍ ക്യരിയോസിറ്റി തേടുന്നത്.

മനുഷ്യന്റെ ചന്ദ്രയാനത്തിനു ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമെന്നു വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിക് ചൊവ്വ പര്യവേക്ഷണത്തിനു വേണ്ടി ക്യൂരിയോസിറ്റി ചുവന്ന ഗ്രഹത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഈ പര്യവേക്ഷണത്തിന്റെ പ്രാധാന്യം വിവരിക്കാന്‍ ശാസ്ത്ര ജേണലായ നാച്വര്‍ ഒരു പ്രത്യേക വെബ് സ്‌പെഷ്യല്‍ തന്നെ തയ്യാറാക്കി. അത് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Check out ബിപിഎല്‍ കുടുബങ്ങള്‍ക്ക് ഇനി സൗജന്യമൊബൈല്‍ കണക്ഷനും - Latest News - Mathrubhumi

Check out ബിപിഎല്‍ കുടുബങ്ങള്‍ക്ക് ഇനി സൗജന്യമൊബൈല്‍ കണക്ഷനും - Latest News - Mathrubhumi